ജപ്പാനീസ് യുവതി കോവളത്ത് ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി

10:16 am 26/11/2016

download (2)
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലൈംഗിക പീഡനത്തിനിരയായി. ജപ്പാൻ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അടുത്തിടെ കേരളത്തില്‍ എത്തിയ യുവതി, കോവളത്ത് ഒരു റിസോര്‍ട്ടിലാണ് താമസിച്ചു വന്നത്. ഇന്നലെ വൈകീട്ട് സുഹൃത്തിന് ഒപ്പം പുറത്തുപോയ യുവതി അവശയായാണ് തിരിച്ചെത്തിയത് എന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് രക്തസ്രാവം ഉണ്ടായ യുവതിയെ റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രഥമിക പരിശോധനയില്‍ യുവതി ലൈംഗിക പീഡനത്തിന് ഇരയായി എന്ന സംശയം ഉണ്ടായതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.