ജബോങ്ങിനെ മിന്ത്ര സ്വന്തമാക്കി

01:39pm 28/07/2016
download (3)
മുംബൈ: ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തെ പ്രമുഖരായ ജബോങ്ങിനെ ഫ്ളിപ്കാര്‍ട്ടിന്‍െറ ഉടമസ്ഥതയിലുള്ള മിന്ത്ര സ്വന്തമാക്കി. ഇടപാടില്‍ ജബോങ്ങിന്‍െറ ഉടമസ്ഥരായ ഗ്ളോബല്‍ ഫാഷന്‍ ഗ്രൂപ്പിന് മിന്ത്ര നല്‍കുന്ന തുക പരസ്യപ്പെടുത്തിയിട്ടില്ല. ഇടപാടിലൂടെ 15 ദശലക്ഷം ഉപഭോക്താക്കളുടെ അടിത്തറയുള്ള കമ്പനിയായി ഫ്ളിപ്കാര്‍ട്ട് വളരും. 2012ല്‍ സ്ഥാപിതമായ ജബോങ് 2014ലാണ് ലാറ്റിനമേരിക്കയിലും റഷ്യയിലും മധ്യേഷ്യയിലും ആസ്ട്രേലിയയിലെയും ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കമ്പനികളെ കൂടി ഉള്‍പ്പെടുത്തി ഗ്ളോബല്‍ ഫാഷന്‍ ഗ്രൂപ് ആയി വികസിച്ചത്. എന്നാല്‍, കുറച്ചുനാളായി നഷ്ടത്തിലായ ജബോങ്ങിനെ രക്ഷപ്പെടുത്താനുള്ള നടപടികളില്‍ ഗ്ളോബല്‍ ഫാഷന്‍ ഗ്രൂപ്പിലെ നിക്ഷേപകര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് വില്‍പനക്ക് വെച്ച കമ്പനിയെ സ്വന്തമാക്കാന്‍ സ്നാപ്ഡീലും ഫ്യൂച്ചര്‍ ഗ്രൂപ്പും അബോഫും രംഗത്തിറങ്ങിയിരുന്നു.