ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈനിക ക്യാമ്പിന് സമീപം വെടിവെപ്പ്

12:02 am 3/10/2016
images

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സൈനിക ക്യാമ്പിന് സമീപം വെടിവെപ്പ്. ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. 46 രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ക്യാമ്പിന് സമീപമുള്ള പാര്‍ക്കിലൂടെ ക്യാമ്പിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്നു ഭീകരര്‍. സൈനിക കേന്ദ്രത്തിനുള്ളില്‍ ആരും കയറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഞായറാഴ്ച രാത്രി 10.30 ഓടെയാണ് വെടിവെപ്പ് തുടങ്ങിയത്. ക്യാമ്പിന് നേര്‍ക്ക് ഗ്രനേഡ് എറിഞ്ഞ ശേഷമാണ് ഭീകരര്‍ ക്യാമ്പിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്.