ജമ്മു കാഷ്മീരിൽ വീരമൃത്യുവരിച്ച സൈനികന്റെ മൃതദേഹം സംസ്കരിച്ചു

09.17 AM 30/10/2016
army_1_081016
ഡെറാഡൂൺ: ജമ്മു കാഷ്മീരിൽ വീരമൃത്യുവരിച്ച ഇന്ത്യൻ സൈനികന്റെ മൃതദേഹം സംസ്കരിച്ചു. നവാഡ സ്വദേശിയായ സന്ദീപ് സിംഗ് റാവത്ത് (24) ആണ് കഴിഞ്ഞ ദിവസം കാഷ്മീരിൽ വെടിയേറ്റു മരിച്ചത്. കാഷ്മീരിലെ തങ്ധർ സെക്ടറിലുണ്ടായ വെടിവയ്പിലാണ് സന്ദീപ് കൊല്ലപ്പെട്ടത്.
വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. നൂറു കണക്കിനാളുകൾ സന്ദീപിന് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. രണ്ട് വർഷം മുൻപാണ് സന്ദീപ് സിംഗ് റാവത്ത്, ഗാർവാൾ റൈഫിൾസിന്റെ ഭാഗമാകുന്നത്.