ജമ്മു കാഷ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കറെ തോയ്ബ ഭീകരർ കൊല്ലപ്പെട്ടു

08:52 am 22/6/2017

ജമ്മു: ജമ്മു കാഷ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കറെ തോയ്ബ ഭീകരർ കൊല്ലപ്പെട്ടു. കാകപോറയിലും പുൽവാമയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ കൈയിൽനിന്നും രണ്ടു റൈഫിളും കണ്ടെത്തി. ബുധനാഴ്ച രാത്രിയിൽ തുടങ്ങിയ ഏറ്റുമുട്ടൽ വ്യാഴാഴ്ച പുലർച്ചെയാണ് അവസാനിച്ചത്.

അതിർത്തി മേഖലയിലെ വിവിധയിടങ്ങളിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നതായ സംശയത്തെ തുടർന്ന് സുരക്ഷാസേന തെരച്ചിൽ നടത്തുകയാണ്. ബുധനാഴ്ച രാവിലെ ബാരമുള്ള ജില്ലയിലെ സോപോറിൽ ഏറ്റമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു.