ജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

11:31am 29/2/2016

Malayalam-actor-jayan-Indrajith-Aashiq-Abu-movie-658x342

മലയാളികളുടെ മനസില്‍ എന്നും പൗരഷത്തിന്റെയും കരുത്തിന്റെയും പ്രതീകമായ ജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. അദ്ദേഹംനേെമ്മടു വിടപറഞ്ഞ് 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയന്റെ വ്യക്തി, കലാ ജീവിതങ്ങള്‍ സംവിധായകന്‍ ആഷിഖ് അബു സിനിമയാക്കുന്നത്.

നടന്‍ ഇന്ദ്രജിത്താണ് എക്കാലത്തെയും ആക്ഷന്‍ ഹീറോക്ക് പുതുജീവന്‍ നല്‍കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത വര്‍ഷം ജയന്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് ആഷിഖ് കടക്കുക.

പതിനഞ്ച് വര്‍ഷം നീണ്ട നാവികസേനയിലെ സേവനത്തിന് ശേഷം 1974ല്‍ ‘ശാപമോഷം’ എന്ന ചിത്രത്തിലൂടെയാണ് ജയന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ശരപഞ്ജരത്തിലൂടെ ആരാധകര്‍ക്കിടയില്‍ പൗരുഷത്തിന്റെ പ്രതീകമായി. അങ്ങാടി, മീന്‍, നായാട്ട്, കരിമ്പന അടക്കം ഒരുപിടി സിനിമകളിലൂടെ കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടി. 1980ല്‍ ‘കോളിളക്കം’ എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിലായിരുന്നു ജയന്റെ അന്ത്യം.