ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് സൂചന.

09:40am. 14/10/2016

images (4)

ചെന്നൈ: ആശുപത്രിയിലെത്തി 21 ദിവസം പിന്നിട്ടിട്ടും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് സൂചന. ലണ്ടനില്‍ നിന്നെത്തിയ തീവ്രപരിചരണവിദഗ്ധന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്ല്‍ ജയലളിതയെ വീണ്ടും പരിശോധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പൊന്നും പുറത്തിറക്കിയിട്ടില്ല. ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കാന്‍ ദില്ലി എയിംസില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദര്‍ശിക്കും. ദില്ലി സന്ദര്‍നം പൂര്‍ത്തിയാക്കിയ ചെന്നിത്തല നാട്ടിലേയ്ക്ക് മടങ്ങുന്ന വഴിയാണ് ചെന്നൈയിലെത്തുക. തമിഴ്‌നാട് മുന്‍ ഗവര്‍ണര്‍ കെ റോസയ്യയും ഇന്ന് വൈകിട്ട് ജയലളിതയെ സന്ദര്‍ശിയ്ക്കും.