07:07 pm 30/9/2016
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കാൻ ആശുപത്രിയിൽ കഴിയുന്ന അവരുടെ ചിത്രങ്ങൾ പുറത്തുവിടണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി. ജയലളിത ആരോഗ്യം വീണ്ടെടുത്ത് ഒൗദ്യോഗിക പദവികളിൽ പുന:പ്രവേശിക്കെട്ടയെന്ന് ആശംസിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവരുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പുറത്തു പ്രചരിക്കുന്ന അപവാദങ്ങൾ അവസാനിപ്പിക്കണം. അതിനായി ആശുപത്രിയിൽ നിന്നും അവരുടെ ചിത്രങ്ങളും യഥാർഥ വിവരങ്ങളും പുറത്തുവിടണം– കരുണാനിധി വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
പനിയും നിര്‍ജലീകരണവും ബാധിച്ച് ഒമ്പതു ദിവസമായി ജയലളിത ആശുപത്രിയിലാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ അവരുടെ ആരോഗ്യപുരോഗതിയെ കുറിച്ച് ജനങ്ങൾക്ക് നിരന്തരം വിവരം കൈമാറണം. ഒരാഴ്ചയായി ആശുപത്രിയിൽ തുടരുന്ന ജയലളിതയെ സന്ദർശിക്കാൻ എന്തുകൊണ്ട് ആരെയും അനുവദിക്കുന്നില്ലെന്നും സംസ്ഥാനത്തിെൻറ ഗവർണർ ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നവമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ കുറിച്ച്ദിവസങ്ങളായി കിംവദന്തി പരക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുന്നത് അവസാനിപ്പിക്കാൻ കൃത്യമായ വിവരങ്ങൾ ജനങ്ങളെ ധരിപ്പിക്കണമെന്നും കരുണാനിധി പറഞ്ഞു.
സെപ്തംബർ 22 മുതൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
കഴിഞ്ഞ മുന്നു ദിവസമായി ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നില്ല. തുടർന്ന്ജയലളിത ഗുരുതരാവസ്ഥയിലാണ് എന്നതുൾപ്പെടെയുള്ള വ്യാജ പ്രചരണങ്ങൾ ഉണ്ടായിരുന്നു.