ജയലളിത സുഖം പ്രാപിച്ചു വരുന്നു.

06:49 pm 1/10/2016

images (14)

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ട്​ എ.​െഎ.എ.ഡി.എം.കെ. ജയലളിത സുഖം പ്രാപിച്ച്​ വരികയാണെന്നും പ്രശ്​നങ്ങളൊന്നുമില്ലെന്നും ലണ്ടനിൽ നിന്നെത്തിയ വിദഗ്​ധ ഡോക്​ടറുടെ കീഴിൽ ചികിൽസ പുരോഗമിക്കുകയാണെന്നും എ.​െഎ.എ.ഡി.എം.കെ വക്​താവ്​ പി. രാമചന്ദ്രൻ അറിയിച്ചു. അമ്മയുടെ ചിത്രം പുറത്ത്​ വിടേണ്ട കാര്യമില്ല. സാധാരണ രീതിയിൽ രോഗിയായ ഒരാളുടെ ചിത്രം പുറത്ത്​ വിടാറില്ല. പ്രതിപക്ഷത്തോട്​ ഉത്തരം പറയാൻ ഞങ്ങളില്ല. ജനങ്ങളോട്​ ഉത്തരം പറയേണ്ട ബാധ്യതയുള്ളത്​ കൊണ്ടാണ്​ പ്രസ്​താവന ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 22 നാണ്​ ജയലളിതയെ പനിയും നിർജലീകരണവും മൂലം​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.