ജയിലില്‍ നിന്ന് രക്ഷപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു.

12:23 pm 31/10/2016

download
ഭോപ്പാല്‍: ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ രക്ഷപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് എട്ടുപേരും കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഹെഡ് കോസ്റ്റബിളായ രാം ശങ്കറെ കഴുത്തറുത്ത് കൊന്നശേഷം സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത്.

പുതപ്പ് ഉപയോഗിച്ച്‌ കയര്‍ ഉണ്ടാക്കി ജയില്‍ മതില്‍ ചാടിക്കടന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ദീപാവലി ദിനത്തില്‍ ജനങ്ങള്‍ പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുന്നതിനിടെ ആയിരുന്നു സംഭവമെന്നതിനാല്‍ അധികമാരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. സംഭവത്തെക്കുറിച്ച്‌ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
മൂന്ന് വര്‍ഷം മുമ്ബ് ഭോപ്പാലില്‍ നിന്ന് 280 കിലോ മീറ്റര്‍ അകലെയുള്ള കണ്ഡ്വയില്‍ ഏഴ് സിമി പ്രവര്‍ത്തകര്‍ സമാനമായ രീതിയില്‍ ജയില്‍ ചാടി രക്ഷപ്പെട്ടിരുന്നു. ബാത്ത്റൂമിന്റെ ചുമര് തകര്‍ത്തായിരുന്നു അന്ന് പ്രതികള്‍ രക്ഷപ്പെട്ടത്.