ജര്‍മനിയില്‍ രോഗി ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തി

11:30am 27/7/2016
Newsimg1_59049599

ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ രോഗി ഡോക്ടറെ വെടിവച്ചു കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് ബെര്‍ലിനിലെ ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ ആശുപത്രിയിലായിരുന്ന സംഭവം.

ആശുപത്രിയിലെ നാലാം നിലയിലെ എല്ലുരോഗ വിഭാഗത്തിലാണ് അക്രമം അരങ്ങേറിയത്. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേയ്ക്കും പ്രതി ജീവനൊടുക്കിയിരുന്നു. വെടിവയ്പില്‍ പരിക്കേറ്റ് ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന്റെ കാരണം വ്യക്തമല്ല. ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചു.