ജസ്റ്റിസ് ടി.എസ്.താക്കൂര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: ജസ്റ്റിസ് ടി എസ് താക്കൂറിനെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഡിസംബര്‍ മൂന്നിന് താക്കൂര്‍ സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്ത് ഡിസംബര്‍ 2-ന് വരമിക്കുന്നതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ താക്കൂര്‍ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്.

താക്കൂറിനെ അടുത്ത ചീഫ് ജസ്റ്റിസായി നിര്‍ദേശിച്ചുകൊണ്ടുള്ള ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ രാഷ്ട്രപതിക്കയച്ച ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി നിയമവകുപ്പ് അറിയിച്ചു.

ഐപിഎല്‍ വാതുവയ്പ്പ് വാതുവെപ്പിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐയില്‍ പരിഷ്‌കരണങ്ങള്‍ക്ക് വിധിച്ച ഡിവിഷന്‍ ബെഞ്ച് അധ്യക്ഷനായിരുന്നു ജസ്റ്റിസ് താക്കൂര്‍

14,635 thoughts on “ജസ്റ്റിസ് ടി.എസ്.താക്കൂര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും