ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 17-നു വൈകിട്ട് 6 മണിക്ക് ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് റീജണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫിനു സ്വീകരണം നല്കുന്നു. ഷിക്കാഗോയിലെ വിവിധ സംഘടനകളില്‍പ്പെട്ട നേതാക്കളും, ഫോമ റീജണല്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്.
ജഡ്ജി കുര്യന്‍ ജോസഫ് കേരളത്തിലെ എറണാകുളം ജില്ലയില്‍ 1953-ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 2000-ല്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജി ആയി നിയമിതനായി. 2010-ല്‍ ചീഫ് ജസ്റ്റീസായി അദ്ദേഹം ഹിമാചല്‍ പ്രദേശിലെ (ഷിംല) ഹൈക്കോടതിയില്‍ നിയമിതനായി. 2013-ല്‍ സുപ്രീംകോടതി (ഡല്‍ഹി) ജഡ്ജിയായി അദ്ദേഹത്തെ രാഷ്ട്രപതി നിയമിക്കുകയുണ്ടായി. വളരെ ഉത്തരവാദിത്വപ്പെട്ട ജോലിയാണ് അദ്ദേഹം വഹിച്ചുവരുന്നത്. അതില്‍ മലയാളികളായ നമുക്ക് അഭിമാനിക്കാം.
ജസ്റ്റീസ് കുര്യന്‍ ജോസഫ് ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയില്‍ ആയിരിക്കുമ്പോള്‍ പാവപ്പെട്ട ജനങ്ങള്‍ക്കായി ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്യുകയും ജനങ്ങളുടെ പ്രീതി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. മതേതര രാജ്യമായ ഇന്ത്യയില്‍ ഓരോ പൗരന്റേയും വിശ്വാസ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ശക്തമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ജസ്റ്റീസ് കുര്യന്‍ ജോസഫിനു നല്‍കുന്ന സ്വീകരണ പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി വള്ളിക്കളം (847 722 7598), ബെന്നി വാച്ചാച്ചിറ (847 322 1973), ജോസി കുരിശിങ്കല്‍ (773 478 4357), ബിജി ഫിലിപ്പ് (224 565 8268), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564). ജോസി കുരിശിങ്കല്‍ അറിയിച്ചതാണിത്.