ജാക്കിചാന് ഓസ്‌കാര്‍ അവാര്‍ഡ്

12:37 PM 15/11/2016

Newsimg1_69465006
ലോസ് ആഞ്ചലസ്: ആക്ഷന്‍ ഹീറോ ജാക്കിചാന് ഓസ്‌കാര്‍ അവാര്‍ഡ് സമ്മാനിച്ചു. ചലചിത്രമേഖലക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് ജാക്കി ചാന് ഓസ്‌കാര്‍ പുരസ്‌കാരം സമ്മാനിച്ചത്. നിക്കോള്‍ കിഡ്മാന്‍, അര്‍ണോള്‍ഡ് ഷ്വാസ് നഗര്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ലോസ് ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ ജാക്കിചാന്‍ അവാര്‍ഡ് ഏറ്റ് വാങ്ങിയത്. ക്രിസ് ടെക്കറില്‍ നിന്നാണ് ജാക്കിചാന്‍ പുരസ്‌കാരം ഏറ്റ് വാങ്ങിയത് . തനിക്ക് ഓസ്‌കാര്‍ അവാര്‍ഡ് കിട്ടിയത് ഒരു സ്വപ്‌നം പോലെയാണ് കാണുന്നതെന്നും അവാര്‍ഡ് മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും മറുപടി പ്രസംഗത്തില്‍ താരം പറഞ്ഞു.ആക്ഷനും പ്രാധാന്യം നല്‍കി 200 ല്‍ അധികം സിനിമകള്‍ ഞാന്‍ ചെയ്തിടുണ്ട്.