ജിഗിഷ ഘോഷ്​ വധക്കേസ്​: പ്രതികൾക്ക്​ വധശിക്ഷ

02:14 PM 22/08/2016
download (2)
ന്യൂഡൽഹി: ​​ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന്​ ​​പ്രതികളിൽ രണ്ട്​ പേർക്ക്​ വധശിക്ഷയും ​ ഒരാൾക്ക്​ ജീവപര്യന്തവും. 2009 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. രാത്രി നോയിഡയിൽ നിന്ന്​ ജോലി കഴിഞ്ഞ് സൗത് ഡൽഹിയിലെ താമസ സ്ഥലത്തേക്ക് പോവുകയായിരുന്ന ജിഗിഷയെ കാണാതാവുകയായിരുന്നു.

ഇവരുടെ മൃതദേഹം പിന്നീട്​ ഹരിയാനയിലെ സുർജ്​കുന്ദിൽ കണ്ടെത്തി. അ​ന്വേഷണത്തിൽ ​പ്രതികൾ ജിഗിഷയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ട് പോവുകയും സ്വർണവും മൊബൈൽ ഫോണും എടിഎം പിൻ നമ്പറും തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തുകയുമായിരുന്നു എന്ന്​ ​തെളിഞ്ഞു. ജിഗിഷ​യുടെ എ.ടി.എം കാർഡ്​ ഉപയോഗിച്ച്​ പണം പിൻവലിച്ചതിൽ നിന്നാണ്​​ ​​പ്രതികളെക്കുറിച്ച്​ പൊലീസിന്​ സൂചന ലഭിച്ചത്​. പ്രതികളിൽ ഒരാളുടെ കയ്യിലെ പച്ചകുത്തിയ അടയാളം കടയിലെ സി.സി.ടി.വിയിൽ പതിഞ്ഞതും ഇവരെ ക​െ​ണ്ടത്താൻ സഹായകമായി.