ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ ടൂര്‍ണമെന്റ് ടൊറോന്റോയില്‍

09:00am 8/5/2016
– ടോം കാലാ­യില്‍
Newsimg1_81857286
കേരളാ വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ നടത്തപ്പെടുന്ന 28­ാമത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മെയ് 28, 29 തിയതികളില്‍ ടൊറോന്റയിലെ സെനീക്കാ കോളേജില്‍ വെച്ച് നടത്തപ്പെടും. മലയാളി വോളിബോള്‍ പ്രേമികള്‍ക്ക് നൊമ്പരമായി അകാലത്തില്‍ വേര്‍പിരിഞ്ഞ ഇന്ത്യയുടെ അപൂര്‍വ്വ വോളിബോള്‍ പ്രതിഭ ജിമ്മി ജോര്‍ജ്ജിന്റെ സ്മരണയ്ക്കായി നടത്തപ്പെടുന്നതാണ് ഈ ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിയ്ക്കുന്നത് ടൊറോന്റോ സ്റ്റാലിയന്‍സ് ടീമിലാണ്.

മെയ് 28 ശനിയാഴ്ച രാവിലെ 9­ന് മാര്‍ച്ച് ഫാസ്‌റ്റോടുകൂടി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യപ്പെടും. അമേരിക്കയിലും കാനഡായില്‍ നിന്നുള്ള 12 ടീമുകള്‍ മത്സരത്തില്‍ ചിക്കാഗോ ന്യൂയോര്‍ക്ക് ഡാളസ്, ടൊറോന്റോ­ബി ടീമുകള്‍ പൂള്‍ ഏയിലും, ബഫല്ലോ, ടൊറോന്റോ ­ഏ, ഫിലാഡല്‍ഫിയാ, നയാഗ്രാ എന്നീ ടീമുകള്‍ പൂള്‍­ബിയിലും, ടാമ്പാ, ഡി ട്രോയിറ്റ്, വാഷിംഗ്ടണ്‍, ന്യൂജേഴ്‌­സി ടീമുകള്‍ പൂള്‍­സിയിലുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പ്രിലിമിനറി റൗണ്ടിലെ പോയിന്റിന്റെ അടിസ്ഥാനത്തില്‍ ഓരോ പൂളില്‍ നിന്നും രണ്ട് ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിയ്ക്കും. ആദ്യ റൗണ്ടില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടിയ രണ്ട് ടീമുകള്‍ നേരിട്ട് സെമി ഫൈനലിന് അര്‍ഹനാകും. ടൂര്‍ണമെന്റിന്റെ ഭാഗമായി 18 വയസ്സില്‍ താഴെയുള്ള യുവാക്കള്‍ക്കും, 40 വയസ്സിന് മേലുള്ള ഈ ടൂര്‍ണമെന്റിലെ മുന്‍ കളിക്കാര്‍ക്കുമായി പ്രത്യേക മത്സരങ്ങളും നടത്തപ്പെടും. ടീം അംഗങ്ങള്‍ക്കും, ഭാരവാഹികള്‍ക്കുമുള്ള താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത് ടൊറോന്റയിലെ 1750 ഫിന്‍ജ് അവന്യൂവിലുള്ള സെനീക്കാ കോളേജ് ന്യൂന്‍ഹാന്‍ കാമ്പസില്‍ തന്നെയാണ്.

ടോം കാലായില്‍ ചിക്കാഗോ ചെയര്‍മാന്‍, തോമസ് ഫിലിപ്പ്­ഡാളസ്, മാത്യൂ ചെരുവില്‍­ഡിട്രോയിറ്റ്, ഷെരീഫ് അലിയാര്‍­ഫിലാഡല്‍ഫിയാ, ബാബു തീയാഡിക്കല്‍­ന്യൂയോര്‍ക്ക്, ജയിംസ് ഇല്ലിക്കല്‍­ടാമ്പാ, മാത്യൂ സക്കറിയാ­ന്യൂജേഴ്‌­സി, ഷോണ്‍ ജോസപ്‌­ടൊറോന്റോ എന്നിവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുമായുള്ള കമ്മറ്റിയാണ് കെ.വി.എന്‍.എന്‍.ഏയുടെ സാരഥികള്‍. ഷോണ്‍ ജോസഫ്, ജോ കോട്ടൂര്‍, പിസ് പുരയ്ക്കല്‍ എന്നിവരാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. ജെയ് കാലായില്‍ ­ചിക്കാഗോ, പ്രസാദ് ഏബ്രഹാം­ഡാളസ് എന്നിവര്‍ ഗെയിംസ് കോര്‍ഡിനേറ്റേഴ്‌­സായി പ്രവര്‍ത്തിയ്ക്കും.

മാസങ്ങള്‍ നീളുന്ന പരിശീലനവുമായാണ് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ ട്രോഫി കരസ്ഥമാക്കുവാനായി ടീമുകള്‍ ടൊറോന്റോയിലെത്തുന്നത്. ടൂര്‍ണമെന്റിലെ പോയ വര്‍ഷങ്ങളിലെ അഭിമാന താരങ്ങളായ രണ്ട് യുവാക്കള്‍ക്ക് അമേരിക്കന്‍ യൂണിവേഴ്‌­സിറ്റികളില്‍ സ്‌­പോര്‍ട്‌­സ് സ്‌­കോളര്‍ഷിപ്പോടുകൂടി പ്രവേശനം ലഭിച്ചുവെന്നത് സംഘടകള്‍ക്ക് ചാരിതാര്‍ത്ഥ്യത്തിന് വകവേകുന്നു. തീ പാറുന്ന ഷോട്ടുകളും, കോരിത്തരിപ്പിയ്ക്കുന്ന പ്രതിരോധവും, കൃത്യതയുള്ള പ്ലെയിസ്‌­മെന്റ് കളുമായി ഓരോ പോയിന്റിനും വേണ്ടിയുള്ള കിടമത്സരമാണ് ഈ ടൂര്‍ണമെന്റിന്റെ ഭാഗമാകുവാനും, പ്രതിഭാശാലികളായ നമ്മുടെ യുവാക്കള്‍ക്ക് ആവേശം പകരുവാനുമായി എല്ലാ മലയാളി സഹോദരങ്ങളേയും അമേരിക്കയിലെ ഈ വാര്‍ഷിക മലയാളി കായിക മാമാങ്കത്തിലേയ്ക്ക് ഹൃദയപൂര്‍വ്വം ടൂര്‍ണമെന്റ് കമ്മറ്റി സ്വാഗതം ചെയ്യുന്നു.
Picture2