ജിഷയുടെ അമ്മയെ ചോദ്യം ചെയ്യണമെന്ന് അച്ഛൻ

04:06pm 23/6/2016

download (2)
കൊച്ചി∙ ജിഷയുടെ അമ്മ രാജേശ്വരിയമ്മയെ പൊലീസ് ചോദ്യം ചെയ്യണമെന്ന് അച്ഛൻ പാപ്പു. രാജേശ്വരി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നില്ലെന്നും ജിഷയുടെ അച്ഛൻ പാപ്പു മനോരമ ന്യൂസിനോട് പറഞ്ഞു. അമീറുൾ ഇസ്‌ലാമിനെ ജിഷയ്ക്ക് പരിചയമുണ്ടായിരുന്നോ എന്ന് അറിയില്ല. ജിഷയുടെ പേരിൽ ലഭിക്കുന്ന സഹായങ്ങൾ തനിക്കൂടെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പു കലക്ടർക്ക് കത്ത് നൽകി.

ഭീഷണിയുണ്ടെന്ന് ജിഷ പലതവണ സൂചിപ്പിച്ചിരുന്നതായി അച്ഛൻ പാപ്പു പറഞ്ഞു. പക്ഷേ ആരാണെന്ന് പറ‍ഞ്ഞിട്ടില്ല. ജിഷ കിടക്കയിൽ കത്തി സൂക്ഷിച്ചതും വസ്ത്രത്തിൽ ക്യാമറ ഘടിപ്പിച്ചതും ഈ ഭീഷണിയെ തുടർന്നാണ്. അമ്മ രാജേശ്വരിക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയാമെന്നും പാപ്പു പറഞ്ഞു