03:05pm 20/5/2016
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിയുടെ കൊലപാതകം തന്റെ പരാജയത്തിന് കാരണമായെന്ന് സി.പി.എം സ്ഥാനാര്‍ത്ഥിയായിരുന്ന സാജു പോള്‍. ജിഷയുടെ കൊലപാതകത്തെ തുടര്‍ന്ന് തനിക്കെതിരെ എതിര് പാര്ട്ടിക്കാര് തനിക്കെതിരെ ബോധപൂര്‍വം പ്രചരണം നടത്തിയെന്നും സാജു പോള്‍ പറഞ്ഞു.
തനിക്കെതിരെ ആരോപണം ഉന്നയിച്ച ജിഷയുടെ അമ്മയുടെ കരച്ചില് റിംഗ് ടോണാക്കി പ്രചരണം നടത്തിയെന്നും സാജു പോള്‍ പറഞ്ഞു. പെരുമ്പാവൂര്‍ എം.എല്‍.എ ആയിരുന്ന സാജു പോള്‍ സഹായിച്ചില്ലെന്ന് ജിഷയുടെ അമ്മ ആരോപണം ഉന്നിച്ചിരുന്നു.
സാജു പോളിനെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയായിരുന്നു. കൊലപാതകം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും ജിഷയുടെ കൊലപാതകിയെ പിടിച്ചിട്ടില്ല.