ജിഷയുടെ കുടുംബത്തിന് പണികഴിപ്പിച്ച വീടിന്റെ താക്കോല്‍ദാനം നാളെ

12.37 AM 08-07-2016
images
പെരുമ്പാവൂര്‍: ജിഷയുടെ കുടുംബത്തിന് സര്‍ക്കാരും വിവിധ സംഘടനകളും മുന്‍കൈയെടുത്ത് പണികഴിപ്പിച്ച വീടിന്റെ താക്കോല്‍ദാനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മുടക്കുഴ പഞ്ചായത്തിന് സമീപം തൃക്കൈപാറയിലാണ് രണ്ട് മുറി വീടൊരുങ്ങിയിരിക്കുന്നത്. വീട് നിര്‍മാണം ആരംഭിച്ച ഘട്ടത്തിലാണ് പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടില്‍ ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. മരണ ശേഷം ജിഷയില്ലാത്ത വീട് നിര്‍മിച്ച് നല്‍കാന്‍ നിരവധി സംഘടനകള്‍ രംഗത്തു വരികയായിരുന്നു. ആദ്യം പണിയാരംഭിച്ച വീടിന് ബലക്ഷയം ഉണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് അത് പൊളിച്ചു നീക്കിയാണ് രണ്ട് ബെഡ്‌റൂമും, അടുക്കളയും ഹാളും അടങ്ങിയ വീട് പൂര്‍ത്തിയാക്കിയത്. വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ ഇന്നസെന്റ് എം.പി മുഖ്യ പ്രഭാഷണം നടത്തും.