ജിഷയുടെ കുടുംബത്തിന് 10 ലക്ഷം നല്‍കും -മുഖ്യമന്ത്രി

01:10pm 4/5/2016

download (2)

oommen_chandy_22930e3
കോഴിക്കോട്: പെരുമ്പാവൂരില്‍ ക്രൂരബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. സഹോദരിക്ക് എറണാകുളം ജില്ലയില്‍ ജോലി നല്‍കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഇവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ഏകോപിപ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. തീരുമാനങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാവിലെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ജിഷയുടെ മാതാവിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. അന്വേഷണം ഫലപ്രദമാണെന്നും കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളെ അറിയിച്ചിരുന്നു.