ജിഷയുടെ കൊല: ഒരാൾ കൂടി കസ്​റ്റഡിയിൽ

09:01 AM 08/05/2016
images
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളിയാണ് കസ്റ്റഡിയിലായത്. കൊലപാതകം നടന്നതിന് പിന്നലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ദീപ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ബംഗളുരുവില്‍ നിന്നാണ് ഇയാളെ പിടികൂടിയത്​. കേസിന്‍െറ അന്വേഷണ മേൽനോട്ടം കഴിഞ്ഞ ദിവസം ഡി.ജി.പി ഏറ്റെടുത്തിരുന്നു. പെൺകുട്ടി കൊല്ലപ്പെട്ടിട്ട് ഞായറാഴ്ച പതിനൊന്ന് ദിവസം പൂര്‍ത്തിയായി. ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്.