ജിഷയുടെ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെട്ടതായി അന്വേഷണ സംഘം

11.53 PM 08-05-2016
JISHA (1)
പെരുമ്പാവൂര്‍: ജിഷയുടെ കോലപാതകത്തില്‍ മലയാളം നന്നായി സംസാരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെട്ടതായി അന്വേഷണ സംഘം. കുറ്റകൃത്യം നടന്ന എപ്രില്‍ 28ന് ശേഷം ഇയാള്‍ പെരുമ്പാവൂരില്‍ നിന്ന് അപ്രത്യക്ഷനായതായാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം. കൊലപാതകം നടത്തിയശേഷം ഇയാള്‍ രക്ഷപെട്ട വഴികള്‍ അന്വേഷണസംഘം കൃത്യമായി നിര്‍ണ്ണയിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ റൂറല്‍ എസ്.പി നേരിട്ടെത്തി ഇന്നലെ രാത്രിയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ഈ പ്രദേശത്ത് താമസിക്കുന്ന അയല്‍ വാസികളുമായി എസ്.പി നേരിട്ട് സംസാരിച്ചു. ഇയാള്‍ എന്ത് ജോലിയാണ് ചെയ്തിരുന്നതെന്ന് അന്വേഷണസംഘത്തിന് വ്യക്തമല്ല. കുറ്റകൃത്യം നടന്ന ദിവസത്തിനു ശേഷം തങ്ങളുടെ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഏതെങ്കിലും ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലിക്ക് ഹാജരാകാതിരിക്കുന്നുണ്ടെങ്കില്‍ വിവരം നല്‍ണമെന്ന് അന്വേഷണ സംഘം അറിയിച്ചു. കൊലപാതകം നടന്ന് 13 ദിവസം പിന്നിട്ടപ്പോള്‍ കൃത്യമായ നിഗമനത്തിലേക്ക് പൊലിസ് എത്തിച്ചേര്‍ന്നതായാണ് സൂചന.