ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി -മുഖ്യമന്ത്രി

01:15pm 03/05/2016
images
കണ്ണൂർ: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു.

കേരള മന:സാക്ഷിയെ നടുക്കിയ ക്രൂരമായ കൊലപാതകമാണ് നടന്നത്. സംഭവം അത്യന്തം ദൗർഭാഗ്യകരമാണ്. കേസ് മധ്യ മേഖലാ ഐ.ജി അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി ഉച്ചക്ക് ജിഷയുടെ വീട് സന്ദർശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ രാജേഷിന്‍റെ മകള്‍ ജിഷ (30) വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്. ക്രൂരമായ പീഡനത്തിന് ഇരയായശേഷമാണ് ജിഷ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു