ജിഷയുടെ കൊലപാതകം: നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഇന്നു ഉണ്ടാകും പൊലീസ്

11:24am 5/5/2016
images
കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം വഴിമുട്ടി. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. കസ്റ്റഡിയിലുളളവര്‍ പ്രതിയാണെന്ന് ഉറപ്പിക്കാനും കഴിഞ്ഞിട്ടില്ല. അതേസമയം, സംഭവത്തില്‍ ഇന്നു നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്ന് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ഥിനി കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. 12 പേരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുളളത്. കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത വ്യക്തിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോള്‍ കുറ്റം ചെയ്തത് ഇയാളാകാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് പക്ഷം. അപകടത്തില്‍ പരുക്കേറ്റ ഇയാളുടെ ശരീരത്തില്‍ സ്റ്റീല്‍ റോഡുകള്‍ ഉളളതിനാലാണിത്. അതേസമയം, നഖം കൊണ്ട് മുറിവേറ്റ മറ്റൊരു അയല്‍വാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് ലഭിച്ച ചെരുപ്പ് ഈ വ്യക്തിക്ക് യോജിക്കുന്നുമുണ്ട്. എന്നാല്‍ കൊലപാതകത്തിനു പിന്നില്‍ ഇയാളാണോ എന്ന് വ്യക്തമല്ല.

സഹോദരിക്കും അമ്മയ്ക്കും പരിചയമുളളവരിലേക്കും അന്വേഷണം നീങ്ങുന്നുണ്ട്. യുവതി മലയാളത്തില്‍ ആരോടോ ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടെന്നും തുടര്‍ന്ന് നിലവിളി കേട്ടെന്നും അയല്‍വാസിയുടെ മൊഴിയുണ്ട്. ഇക്കാരണത്താലാണ് പരിചയക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നീങ്ങുന്നത്. അതേസമയം, സംഭവം നടന്ന ദിവസം സ്ഥലത്തു നിന്ന് തെളിവു ശേഖരിക്കുന്നതില്‍ വന്ന പരാജയമാണ് കേസ് കുഴഞ്ഞുമറിയാന്‍ കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇന്നു നിര്‍ണായക വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചത്