ജിഷയുടെ കൊലപാതകം; രേഖാചിത്രവുമായി സാമ്യമെന്ന് സുചന

10:30am 4/5/2016
jisha_0
കണ്ണൂര്‍: നിയമവിദ്യാര്‍ത്ഥിനിയായ ജിഷയുടെ കൊല്ലപാതകവുമായി കണ്ണൂരില്‍ പിടിയിലായ ആള്‍ക്ക് പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമെന്ന് സൂചന. ഇയാളെ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാതെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. ജിഷയുടെ അയല്‍വാസിയാണ് കണ്ണൂരില്‍ നിന്ന് പിടിയിലായത്.
കണ്ണൂരില്‍ നിന്ന് പിടിയിലായ ഇയാളെ പെരുമ്പാവൂരില്‍ എത്തിക്കുമെന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇയാളെ പെരുമ്പാവൂരിലേക്ക് കൊണ്ടുവന്നില്ല. ജിഷയുടെ കൊലപാതകത്തിന് ശേഷം കാണാതായ ഇയാള്‍ രണ്ടു ദിവസമായി കണ്ണൂരിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിയേക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ പിടിയിലായവര്‍ പ്രതികളാണോ എന്ന് സ്ഥിരീകരിക്കാനാവില്ലെന്നും എ.ഡി.ജി.പി കെ പത്മകുമാര്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് കണ്ണൂരില്‍ നിന്ന് പിടിയിലായയാള്‍ക്ക് രേഖാചിത്രവുമായി സാമ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് നിലവില്‍ ഏഴോളം പേരെ ചോദ്യം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒരു അന്യ സംസ്ഥാന തൊഴിലാളിയും ഉണ്ട്.