ജിഷയുടെ കൊലാപതകം: തെളിവുകള്‍ സംരക്ഷിക്കന്നതില്‍ പോലീസീന് വീഴ്ച സംഭവിച്ചുവെന്ന് ജസ്റ്റിസ് നാരായണകുറുപ്പ്

7.58 PM 07-05-2016
Jisha
കൊച്ചി: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ കൊലാപതകം സംബന്ധിച്ച് തെളിവുകള്‍ സംരക്ഷിക്കന്നതില്‍ പോലീസീന് വീഴ്ച സംഭവിച്ചുവെന്ന് പോലീസ് കംപ്ലയിന്റ് അതോരിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണകുറുപ്പ്. ഇതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഐ ജി മഹിപാല്‍ യാദവ്, റൂറല്‍ എസ്പി യതീഷ് ചന്ദ്ര,പെരുമ്പാവൂര്‍ ഡിവൈഎസ്പി, സിഐ,എസ് ഐ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചയക്കുളളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊലപാതകം നടന്നയുടനെ ജിഷയുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും ഇവിടേയക്ക് ആരെയും പ്രവേശിപ്പിക്കാതെ സ്ഥലംസംരക്ഷിക്കുന്നതില്‍ പോലീസിന് വീഴ്ച പറ്റി. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സുപ്രധാന തെളിവുകള്‍ പോലീസിന് ഒരു പക്ഷേ ലഭിക്കുമായിരുന്നു.രാജീവ് ഗാന്ധി വധക്കേസ് പെട്ടന്ന് തെളിയിക്കാന്‍ പോലീസിന് സഹായകമായത് സംഭവം നടന്നയുടെ പോലീസ് സ്ഥലം പ്രത്യകമായി വേലികെട്ടി സംരക്ഷിച്ചതിനാലാണ്. ജിഷയുടേത് കൊലാപാതകമായതിനാല്‍ ഘാതകനെ കണ്ടെത്തണമെന്ന് പോലീസിന് അറിയാവുന്ന കാര്യമാണ് എന്നിട്ടും പോലീസ് ഉദാസീനമായിട്ടാണ് പെരുമാറിയതെന്നും ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞു. ജിഷയുടെ മൃതദേഹത്തിന്റെ പോസ്റ്റു മോര്‍ട്ടവും ഇന്‍ക്വസ്റ്റ് തയാറാക്കലും വീഡിയോയില്‍ ചിത്രികരിക്കേണ്ടതായിരുന്നു ഇതും പോലീസ് ചെയ്തിട്ടില്ല. അന്വേഷണഘട്ടത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിന്റെയും ഇന്‍ക്വസ്റ്റ് തയാറാക്കുന്നതിന്റെയും എഡിറ്റു ചെയ്യാത്ത വീഡിയോ ആവശ്യമാണെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. പോസ്റ്റു മോര്‍ട്ടത്തിനുശേഷം ജിഷയുടെ മൃതദേഹം തിടക്കത്തില്‍ ദഹിപ്പിച്ചതും വീഴ്ചയാണ്. മൃതദേഹം മറവു ചെയ്യുകയായിരുന്നുവെങ്കില്‍ അന്വേഷണ ഘട്ടത്തില്‍ ആവശ്യമായി വന്നാല്‍ പുറത്തെടുത്ത് വീണ്ടും പോസ്റ്റ് മോര്‍ടം ചെയ്യാം എന്നാല്‍ ഇവിടെ അതിനുളള സാധ്യതയും ഇല്ലാതാക്കി. അന്ധനായ ഒരാള്‍ ഇരുട്ടു മുറിയില്‍ കറുത്ത പൂച്ചയെ തിരയുന്നതുപോലെയാണ് പോലീസ് ഇപ്പോള്‍ ജിഷയുടെ കൊലപാതകിയെ അന്വേഷിക്കുന്നതെന്നും ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞു.
ജിഷയുടെ വീട്ടുകാര്‍ മുമ്പു പലതവണ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് ഇതെല്ലാം അവഗണിക്കുകയായിരുന്നുവെന്നാണ് മനസിലാകുന്നത് ഈ സാഹചര്യം എല്ലാം കണക്കിലെടുത്താണ് പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നതെന്നും ജസ്റ്റിസ് നാരായണകുറുപ്പ് പറഞ്ഞു.