ജിഷയെ കൊന്നത് അമീര്‍ തന്നെയെന്ന് അമ്മ

09:22 am 19/9/2016
images (3)
കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് അമീര്‍ ഉള്‍ ഇസ്ലാം തന്നെയാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. അമീറുമായോ അനാറുമായോ തനിക്കും കുടുംബത്തിനും മുന്‍പരിചയമില്ലെന്നും രാജേശ്വരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജിഷയെ കൊലപ്പെടുത്തിയതില്‍ അനാറിന് പങ്കുണ്ടെങ്കില്‍ എന്തുകൊണ്ട് അമീര്‍ ഉള്‍ ഇസ്ലാം അത് നേരത്തെ പറഞ്ഞില്ലെന്ന് ജിഷയുടെ സഹോദരി ദീപ. അനാറിന് പങ്കുണ്ടെങ്കില്‍ അയാളേയും പിടികൂടണം. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ദീപ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ജിഷയെ കൊന്നത് അമിറല്ലെന്നും കൊലപ്പെടുത്തിയത് അമീറിന്‍റെ സുഹൃത്തായ അനാർ ഉൾ ഇസ്ലാമെന്നും അമിറിന്റെ സഹോദരൻ ബദർ ഉൾ ഇസ്ലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇക്കാര്യം അമിർ തന്നോട് പറഞ്ഞതായും ബദർ പറഞ്ഞതായും അനാറിന് ജിഷയുടെ കുടുംബത്തോട് മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നും ബദര്‍ പറഞ്ഞിരുന്നു.