ജിഷയെ കൊന്നത് അമീറല്ല, അനാറെന്ന് സഹോദരന്‍

11:45 AM 18/9/2016
images (1)
കൊച്ചി: ജിഷയെ കൊന്നത് അമിറല്ലെന്ന് അമിറിന്റെ സഹോദരൻ ബദർ ഉൾ ഇസ്ലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊലപ്പെടുത്തിയത് അമീറിന്‍റെ സുഹൃത്തായ അനാർ ഉൾ ഇസ്ലാമെന്നും ബദർ . ഇക്കാര്യം അമിർ തന്നോട് പറഞ്ഞതായും ബദർ പറഞ്ഞു. കഴിഞ്ഞ ദിവസം ജയിലിൽ വച്ച് കണ്ടപ്പോഴും ഇക്കാര്യം ആവർത്തിച്ചു . കൃത്യം ചെയ്യുമ്പോൾ അമീർ ഒപ്പമുണ്ടായിരുന്നുവെന്നും ബദർ . എന്നാൽ അമിറിന് കൊലപാതകത്തിൽ പങ്കില്ല .
അമിറിന് ജിഷയുമായി മുൻ പരിചയമില്ലെന്നാണ് ബദർ പറയുന്നത്. അനാറിന് ജിഷയുടെ കുടുംബത്തോട് മുൻ വൈരാഗ്യമുണ്ടായിരുന്നു . അനാർ ഇപ്പോൾ എവിടെയെന്ന് അറിയില്ലെന്നും ബദർ ഉൾ ഇസ്ലാം പറഞ്ഞു.