ജിഷയെ കൊലപ്പെടുത്താന്‍ കൊലയാളി ഉപയോഗിച്ച ആയുധത്തിനായി തിരച്ചില്‍ നടത്തി

10.45 PM 20-06-2016
image
ജിഷയെ കൊലപ്പെടുത്താന്‍ കൊലയാളി ഉപയോഗിച്ച ആയുധം തേടി ജിഷയുടെ വീടിന് മുന്നിലുള്ള വട്ടോളിപ്പടി ബ്രാഞ്ച് കനാലില്‍ ഇന്ന് വ്യാപക തിരച്ചില്‍ നടത്തി. അന്വേഷ സംഘാംഗങ്ങളും എറണാകുളത്ത് നിന്ന് വന്ന ബോംബ് സക്വാഡ് അംഗങ്ങളും മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തി ,.ഇപ്പോള്‍ റിമാന്‍ഡിലുള്ള ആള്‍ നിരന്തരം മൊഴി മാറ്റിപ്പറയുന്നത് അന്വേഷണ സംഘത്തിന് നിര്‍ണ്ണായക തെളിവായ ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച
മൂര്‍ച്ചയേറിയ ആയുധം കണ്ടത്താന്‍ കഴിഞ്ഞിട്ടില്ല .ആദ്യ അന്വേഷണ സംഘത്തിന്റെ തിരച്ചിലില്‍ കനാലില്‍ നിന്ന് കണ്ടത്തിയ വെട്ടുകത്തി ഫോറന്‍സിക് പരിശോധനയില്‍ കൊലക്ക് ഉപയോഗിച്ചതല്ലെന്ന് കണ്ടത്തിയിരുന്നു. 3 ദിവസം മുന്‍പ് അമീറുല്‍ ഇസ്ലാം താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കണ്ടെത്തിയ കത്തി കൊലക്ക് ഉപയോഗിച്ചതല്ലന്നും കണ്ടെത്തിയിരുന്നു.
അതിക്രൂരമായി ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടത്തിയില്ലങ്കില്‍ അത് കേസന്വേഷണത്തെപ്രതികൂലമായി ബാധിക്കും. അത് കൊണ്ടാണ് വീണ്ടും അന്വേഷണ സംഘം വീണ്ടും കനാലില്‍ പരിശോധന നടത്തുന്നത്. അതിനായി കനാലിലെ വെള്ളം തുറന്ന് വിടല്‍ പെരിയാര്‍വാലി അധികൃതര്‍ തല്‍ക്കാലം നിറുത്തി വച്ചിരിക്കുകയാണ്.കനാലിലെ പുല്ലും ചെറിയ മരങ്ങളും വെട്ടിമാറ്റിയാണ് പരിശോധന നടത്തുന്നത്. ഇന്ന് രാവിലെ 10. 30 ന് തുടങ്ങിയ പരിശോധന വൈകിട്ട് 5നാണ് അവസാനിപ്പിച്ചത്.ഇന്നും കനാലില്‍ പരിശോധന തുടരും