02:48pm 2/6/2016
കൊച്ചി: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ഉദ്ദേശം 5 അടി 7 ഇഞ്ച് ഉയരമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറയുന്നു. വെളുത്ത നിറം, മെലിഞ്ഞ ശരീരം, ചീകാത്ത മുടി എന്നീ അടയാളങ്ങളോടുകൂടിയതുമായ ആളിന്റെ രേഖാചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.
ചിത്രവുമായി സാമ്യമുള്ള ആളെക്കുറിച്ച് എന്തെങ്കിലും അറിവ് ലഭിക്കുകയാണെങ്കില്‍ എറണാകുളം റൂറല്‍ ഡി.സി.പി 9497996979 , പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി 9497990078 , കുറുപ്പുംപടി എസ്.ഐ 9497987121 എന്നീ നമ്പരുകളില്‍ അറിയിക്കണം
സാക്ഷിമൊഴികളുടെ അടിസ്‌ഥാനത്തിലാണ് പുതിയ രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. ജിഷ കൊല്ലപ്പെട്ട ദിവസം സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളുടെ രേഖാചിത്രങ്ങളാണ് പുതുതായി തയാറാക്കിയത്.