12:14 PM 03/05/2016
പെരുമ്പാവൂര്‍: കുറുപ്പംപടിയിൽ നിയമവിദ്യാർഥിനിയായ ജിഷയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേർ കസ്റ്റഡിയിലെന്ന് സൂചന. ജിഷയുടെ അയൽവാസികളാണ് കസ്റ്റഡിയിലെന്നാണ് റിപ്പോർട്ട്. കേസിലെ മുഖ്യപ്രതികളെന്ന് കരുതപ്പെടുന്ന ഇവരെ അൽപംമുമ്പ് പെരുമ്പാവൂർ ഡി.വൈ.എസ്.പി ഓഫിസിൽ എത്തിച്ചു. മുഖം മറച്ചാണ് ഇവരെ ഓഫിസിലെത്തിച്ചത്. ഐജിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഉച്ചക്ക് ഒരു മണിക്ക് ഐ.ജി വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.