ജിഷ കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി തിരിച്ചറിഞ്ഞതായി സൂചന

01:22PM 28/6/2016
download (1)

പെരുമ്പാവൂര്‍: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ജിഷയുടെ വീടിനു സമീപമുള്ള കെട്ടിടത്തിന് മുകളില്‍നിന്നു ലഭിച്ച കത്തിയില്‍ രക്തക്കറ കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് സംശയം ബലപ്പെട്ടത്. ഇതു ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് നിഗമനം.

കത്തി ആദ്യം പരിശോധിച്ചപ്പോള്‍ രക്തക്കറ കണ്ടില്ലായിരുന്നു. എന്നാല്‍ വിശദപരിശോധനയില്‍ കത്തിയുടെ പിടിക്കുള്ളില്‍ നിന്ന് രക്തക്കറ കണ്‌ടെത്തുകയായിരുന്നു. രക്തം ജിഷയുടെ ആകാമെന്ന സംശയത്തില്‍ കത്തി വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. രക്തം ജിഷയുടേത് ആണെന്ന് തെളിഞ്ഞാല്‍ കോടതിയില്‍ അതു നിര്‍ണായക തെളിവായി മാറും.

ഇതേസമയം, ജിഷ വധക്കേസിലെ നിര്‍ണായക തിരിച്ചറിയല്‍ പരേഡ് ഇന്നു നടക്കും. ജിഷയുടെ അമ്മയേയും സഹോദരി ദീപയേയും ആലുവ പോലീസ് ക്ലബില്‍ എത്തിച്ചു. രാവിലെ പ്രതി അമിയുര്‍ ഉള്‍ ഇസ്‌ലാമിനെ ജിഷയുടെ വീട്ടില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.