ജിഷ വധം; തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

12:19 pm 10/11/2016

download (4)
കൊച്ചി: ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു നല്‍കിയ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കുറ്റപത്രത്തില്‍ കൊലപാതകം സംബന്ധിച്ച്‌ പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസനീയമല്ലെന്നാണ് പാപ്പുവിന്‍റെ വാദം .

കൊല നടന്ന സമയം സംബന്ധിച്ച്‌ വ്യക്തതയില്ല. പൊലീസ് റിപ്പോര്‍ട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് നേര്‍ വിപരീതമാണെന്നും ഹര്‍ജിയില്‍ പാപ്പു വാദിക്കുന്നു.