01:12PM 23/06/2016
തിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസുമായി ബന്ധപ്പെട്ട് പല വ്യാഖ്യാനങ്ങൾ പുറത്തു വരുന്നുണ്ട്. ഇത് ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.