ജിഷ വധക്കേസ്; കത്തിയിലെ രക്തം ജിഷയുടേതു തന്നെ

09.03 Am 05-07-2016
images
ജിഷ വധക്കേസ് അന്വേഷണത്തിനിടെ കണ്ടെത്തിയ കത്തിയിലെ രക്തം ജിഷയുടേതു തന്നെയന്നു ഫോറന്‍സിക് പരിശോധനാഫലം. മൃഗങ്ങളെ പീഢിപ്പിച്ച കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിനെ കസ്റ്റഡിയില്‍ ആവസ്യപ്പെട്ടു പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
ജിഷ വധക്കേസ് അന്വേഷണത്തില്‍ പോലീസിനു ശക്തി പകരുന്നതാണു പുതിയ ഫോറന്‍സിക് പരിശോധനാ ഫലം. പ്രതി അമീറുല്‍ ഇസ്ലാം ഉപയോഗിച്ച കത്തിയില്‍ കണ്ടെത്തിയ രക്തം ജിഷയുടേതുതന്നെയെന്നാണു ഫോറന്‍സിക് പരിശോധനാഫലം വന്നിരിക്കുന്നത്. ആദ്യ ഘട്ടപരിശോധനയില്‍ കത്തിയില്‍ രക്തത്തിന്റെ സാനിധ്യം കണ്ടിരുന്നില്ല. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലുളള അന്വേഷണസംഘം പിന്നീട് കത്തിയുടെ കൈപിടി ഊരി പരിശോധിച്ചപ്പോളാണ് രക്തകറ കണ്ടെത്തിയത്.
ഈ കത്തി ഉപയോഗിച്ചാണ് ജിഷയെ കൊലപ്പെടുത്തിയതെന്നു പ്രതി മൊഴി നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് പരിശോധനാഫലം വന്നതോടെ ജിഷ കേസ്‌ന്വേഷണത്തില്‍ പ്രധാന വഴിത്തിരിവുണ്ടായതായാണു പോലീസ് സംഘം കരുതുന്നത്.
പ്രതി അമീറുല്‍ ഇസ്‌ലാം മൃഗങ്ങളെ പീഡിപ്പിച്ച സംഭവത്തില്‍ കുറുംപ്പുംപടി പോലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനാണു കേസ്. ഈ കേസില്‍ അമീറിനെ കസ്റ്റഡിയില്‍ വേണമെന്നാവസ്യപ്പെട്ടു പോലീസ് കുറുംപടി മജിസ്‌ട്രേറ്റ് മുന്‍പാകെ അപേക്ഷ നല്‍കി. ഈ മാസം എട്ടാം തീയതി മുതല്‍ കസ്റ്റഡിയില്‍ നല്‍കണമെന്നാണാവശ്യം.