ഫീനിക്‌സ്: ജീവന്‍ അമൂല്യമാണെന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് സംഘടിപ്പിച്ച ലൈഫ് സണ്‍ഡേ പ്രചാരണ പരിപാടികള്‍ ഈവര്‍ഷവും ഫീനിക്‌സില്‍ ആവേശമായി മാറി. ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലൈഫ് മാര്‍ച്ചില്‍ ‘ഞാനൊരു പ്രോ ലൈഫ്’ എന്ന മുദ്രാവാക്യമാണ് നഗരത്തിലെങ്ങും മുഴങ്ങിയത്.
ജീവന്റെ മഹത്വം പ്രഘോഷിക്കുന്ന വിവിധ ബാനറുകള്‍ ഉയര്‍ത്തി നടന്ന റാലിക്കുശേഷം പ്രശസ്ത ധ്യാന ഗുരുവും ഇക്വഡോര്‍ മിഷണറിയുമായ ഫാ. ജോഷി പുതുശേരി സി.എം.ഐ പ്രഭാഷണം നടത്തി. സ്വന്തം ജീവന്‍ സംരക്ഷിക്കുന്നതുപോലെതന്നെ മറ്റുണ്ടള്ളണ്ടവണ്ടരുടെ ജീവന്‍ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വമുണ്ട് മനുഷ്യന്. പ്രത്യക്ഷമായോ പരോക്ഷമായോ മനുഷ്യജീവനെതിരായി പ്രവര്‍ത്തിക്കുന്നത് ക്രിസ്തീയ വിശ്വാസത്തിന് വിരുദ്ധമായ പ്രവര്‍ത്തിയാണെന്നും ഫാ. ജോഷി പറണ്ടഞ്ഞു.
പരിപാടികളോടനുബന്ധിച്ച് നടത്തിയ പ്രോലൈഫ് പോസ്റ്റര്‍ പ്രദര്‍ശന മത്സരത്തില്‍ എവിലിന്‍ ആന്റോ, ഐസക് ജോര്‍ജ്, അലക്‌സ് സജിത്ത് എന്നിവര്‍ സമ്മാനാര്‍ഹരായി. സജീവ പ്രോ ലൈഫ് പ്രവര്‍ത്തകയായ മഞ്ജു മാര്‍ട്ടിനാണ് പ്രചാരണ പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചണ്ടത്. പോസ്റ്റര്‍ പ്രദര്‍ശന മത്സരത്തിനും ലൈഫ് മാര്‍ച്ചിനും സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ സഹകരണത്തോടെ പ്രിന്‍സിപ്പല്‍ സാജന്‍ മാത്യു നേതൃത്വം നല്‍കി. മാത്യു ജോസ് അറിയിണ്ടച്ചതാണിത്.