12:04pm 14/3/2016
മലയാള സിനിമയെ നടുക്കിയ മരണമാണ് മണിയുടേത് -മമ്മൂട്ടി
ചാലക്കുടി: മലയാള സിനിമയെ നടുക്കിയ മരണമാണ് കലാഭവന്‍ മണിയുടേതെന്ന് നടന്‍ മമ്മൂട്ടി. കലാഭവന്‍ മണിക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ചാലക്കുടി കാര്‍മല്‍ ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചിരസ്മരണയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ജയന്റെ മരണമാണ് മലയാള സിനിമയെ നടുക്കിയ മറ്റൊരു മരണം. എന്നാല്‍ കലാഭവന്‍ മണിയുടെ മരണം നടുക്കം മാത്രമല്ല എല്ലാവരിലും ആര്‍ത്തനാദം കൂടി സൃഷ്ടിച്ചതായി മമ്മൂട്ടി പറഞ്ഞു.
മണിയുടെ മരണം ജീവിതത്തിലെ വലിയ സങ്കടങ്ങളിലൊന്നാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നല്ല അനുഭവങ്ങള്‍ മാത്രമാണ് മണി തന്നിട്ടുള്ളത്. ചാലക്കുടിക്കാര്‍ക്കാണ് മണിയെ നന്നായി അറിയുകയെന്നും ഇന്നസെന്റ് എം.പി പറഞ്ഞു. കമല്‍, വിക്രം, കരുണാദാസ്, സിബി മലയില്‍, ഹരിശ്രീ അശോകന്‍, ആസിഫ് അലി, നരേന്‍, ലാല്‍ ജോസ്, സിയാദ് കോക്കര്‍, അജയന്‍ പക്രു, ഭാഗ്യലക്ഷ്മി, ലിജോ ജോസ് പെല്ലിശേരി, ഐ.എം. വിജയന്‍, കോട്ടയം നസീര്‍, ബിനീഷ് കോടിയേരി, മേജര്‍ രവി, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, എം.എല്‍.എ, വി.എസ്. സുനില്‍കുമാര്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ ഉഷ പരമേശ്വരന്‍, വിശ്വംഭരന്‍ എന്നിവര്‍ പങ്കെടുത്തു. എന്നിവര്‍ പങ്കെടുത്തു.