ജീസസ് ക്രൈസ്റ്റ്’ മ്യൂസിക് ആല്‍ബം ആശീര്‍വദിച്ചു

09:57 pm 23/9/2016

Newsimg1_27286796
ചക്കുപുരക്കല്‍ ക്രീയേഷന്‍സ് ആദരപൂര്‍വം സമര്‍പ്പിക്കുന്ന JESUS CHRIST എന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ മ്യൂസിക് ആല്‍ബം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കര്‍ദിനാള്‍ ആലഞ്ചേരി ആശീര്‍വദിക്കുന്നു.

ചക്കുപുരക്കല്‍ കുടുംബങ്ങളുടെ പേരില്‍ ഗായകന്‍ ജോണി ചക്കുപുരക്കല്‍, മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും സ്‌നേഹ സ്മരണയ്ക്കായി സമര്‍പ്പിച്ചതാണ് ഈ ആല്‍ബം. ചക്കുപുരക്കല്‍ കുടുംബാംഗമായ ശ്രീമതി വല്‍സ തെക്കനിയില്‍ അതിമനോഹരമായി രചന നിര്‍വഹിച്ച് പ്രസിദ്ധ സംഗീത സംവിധായകനും ഗായകനുമായ ശ്രീ. ജെ . എം . രാജു മധുരമായി ഈണം പകര്‍ന്ന ഈ സ്‌നേഹ ഗീതങ്ങള്‍ ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് , ശ്വേതാ , കെസ്റ്റര്‍ , ലത, ആലാപ് രാജു , ജോണി ചക്കുപുരക്കല്‍, ലിജേഷ് കുമാര്‍, ലൈസി, മണിക്കുട്ടി , ജെ . എം . രാജു എന്നിവരാണ്.
ഈ ആല്‍ബത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക.

ജോണി ചക്കുപുരക്കല്‍, ഇമെയില്‍: jc-int@gmx.net, ഫോണ്‍: 0484­2215756, മൊബൈല്‍ : 8129948884