04:02PM 17/2/2016
ന്യുഡല്‍ഹി: ജെ.എന്‍.യു വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. ഈ കാര്യത്തില്‍ മോദിയുടെ ഓഫീസ് ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ് ബസ്സിയെ വിളിച്ചുവരുത്തി വിശദീകരണം തേടി.
അതേസമയം, ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ ചുമത്തിയ രാജ്യാദ്രോഹകുറ്റം നിലനില്‍ക്കില്ലെന്ന് വ്യക്തമായി. കനയ്യ കുമാര്‍ പ്രകോപനപരമായി സംസാരിക്കുയോ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന് സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്കി. ചില പോലീസ് ഓഫീസര്‍മാരുടെ അമിതാവേശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.ഐ മാവോയിസ്റ്റിന്റെ വിദ്യാര്‍ത്ഥി നേതാക്കളാണ് സംഭവത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കനയ്യയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് കമ്മിഷണര്‍ ബി.എസ് ബസ്സി പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ പോലീസിന്റെ നടപടിയെ ബസ്സി ന്യായീകരിച്ചു. കനയ്യയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ബസ്സി പറഞ്ഞു.