ജെ.എൻ.യു വിദ്യാർഥിയെ കാണാതായ സംഭവം: വി.സിയെ തടഞ്ഞുവെച്ച് പ്രതിഷേധം

03:10 pm 20/10/2016

download (2)

ന്യൂഡൽഹി: കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്താൻ സർവകലാശാല അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​വിദ്യാർഥികൾ ആരംഭിച്ച ഉപരോധ സമരം ശക്​തം. വൈസ്​ചാൻസലറെയും ഉദ്യോഗസ്ഥരെയും തടഞ്ഞുവെച്ചുകൊണ്ട്​ ബുധനാഴ്​ച ഉച്ചക്കുശേഷം തുടങ്ങിയ ഉപരോധ സമരം ഇപ്പോഴും തുടരുകയാണ്​. കാമ്പസിൽ നിന്ന്​ പുറത്തേക്കുള്ള എല്ലാ വഴികളും വിദ്യാർഥികൾ ഉപരോധിച്ചു. വൈസ് ചാന്‍സ്‌ലര്‍ എം ജഗദീഷ് കുമാര്‍ അർധരാത്രിക്ക്​ ശേഷം വിദ്യാര്‍ഥികളുമായി ചര്‍ച്ചക്ക്​ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

അനാരോഗ്യം പരിഗണിച്ച് സര്‍വകലാശാല രജിസ്ട്രാറെ ഭരണനിർവഹണ വിഭാഗത്തി​െൻറ കെട്ടിടത്തില്‍നിന്ന് പുറത്തുപോകാന്‍ വിദ്യാര്‍ഥികള്‍ അനുവദിച്ചു. എന്നാല്‍ മറ്റ് ജീവനക്കാരെ ഒാഫിസിൽ നിന്ന്​ ഇറങ്ങാൻ അനുവദിക്കാതെയാണ്​ സമരം നടക്കുന്നത്​. നജീബിന്റെ കണ്ടെത്താന്‍ സർവകലാശാല അടിയന്തര നടപടി സ്വീകരിക്കണമെന്നും ചര്‍ച്ചക്ക്​ തയാറാണെന്ന്​ രേഖാമൂലം എഴുതി നല്‍കണമെന്നുമായിരുന്നു വിദ്യാർഥികളുടെ ആവശ്യം.

നജീബിനെ കണ്ടെത്താന്‍ സർവകലാശല സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് വി.സി വാര്‍ത്താക്കുറിപ്പ് ഇറക്കി. വിദ്യാർഥിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണ കമീഷനെ നിയമിച്ചതായും വി.സി അറിയിച്ചു. പ്രതിഷേധം അവസാനിപ്പിക്കണമെന്നും തങ്ങളെ പുറത്ത് വിടണമെന്നുമുള്ള വൈസ് ചാന്‍സലറുടെ ആവശ്യം വിദ്യാര്‍ത്ഥികള്‍ തള്ളി.

തന്നെയും ഉദ്യോഗസ്ഥരെയും വിദ്യാർഥികള്‍ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയാണെന്ന്​ വി.സി വാർത്താ ഏജൻസികളോട്​ പറഞ്ഞു. നിയവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന വി.സിയുടെ ആരോപണം ജെ.എൻ.യു വിദ്യാർഥി യൂണിയൻ നേതാവ്​ അറിയിച്ചു. എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ നജീബിനെ അഞ്ച് ദിവസം മുമ്പാണ് കാണാതായത്.