ജേക്കബ് പടവത്തില്‍ (രാജന്‍) കെ.സി.സി.എന്‍.എ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു

12.31 AM 01-09-2016
unnamed (5)
ജോയിച്ചന്‍ പുതുക്കുളം

മയാമി: അടുത്തുവരുന്ന കെ.സി.സി.എന്‍.എയുടെ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജേക്കബ് പടവത്തില്‍ (രാജന്‍) മത്സരിക്കുന്നു. നാളിതുവരെയുള്ള പ്രവര്‍ത്തനപാടവവും നേതൃത്വപരിചയവും ആത്മവിശ്വാസവും അതിലുപരി സംഘനടാ സ്‌നേഹികളുടെ പ്രേരണയുമാണ് കെ.സി.സി.എന്‍.എയുടെ നേതൃത്വത്തിലേക്ക് കടന്നുവരുവാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമൂഹത്തെ നയിക്കുക എന്നത് ഏറ്റവും ഉത്തരവാദിത്വമേറിയ ചുമലയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ സംരംഭത്തിന് മുതിരുന്നത്. എല്ലാവരുടേയും സഹകരണത്തോടുകൂടി നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായക്കാരുടെ അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി തന്റെ കഴിവുകള്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

ക്‌നാനായ സമുദായത്തിന് നോര്‍ത്ത് അമേരിക്കയില്‍ ഒരു രൂപതയുണ്ടാക്കിയെടുക്കുക എന്ന മഹത്തായ ലക്ഷ്യസാക്ഷാത്കാരത്തിനുവേണ്ടി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം.അതിനായി നിങ്ങളുടെ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് ജേക്കബ് പടവത്തില്‍ അഭ്യര്‍ത്ഥിച്ചു.