ജോലി സമയത്ത് ഓണാഘോഷം വേണ്ട; സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

08:40 PM 30/08/2016
images (1)
തിരുവനന്തപുരം: ജോലി സമയത്ത് ഓണാഘോഷം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ജോലി സമയം ഒഴിവാക്കി ഓണാഘോഷം ക്രമീകരിക്കണമെന്നും വകുപ്പ് മേധാവികള്‍ ഇത് ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ അറിയിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്ത്‌പോയി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.