ജോണ്‍ ഇളമതയുടെ മാര്‍ക്കോ പോളോ പുസ്തകം പ്രകാശനം ചെയ്തു

09:00am 28/4/2016
Newsimg1_35041147
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ ജോണ്‍ ഇളമതയുടെ ”മാര്‍ക്കോ പോളോ” എന്ന പുസ്തകം പ്രകാശനം ചെയ്തു.

2016 ഏപ്രില്‍ 2ാ-ന് തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍, പ്രശസ്ത സഹിത്യാരനും നോവലിസ്റ്റുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍, പരിധി പബ്ലിക്കേഷന്റേയും ഓള്‍ ഇന്ത്യാ റേഡിയോ സാഹിത്യ വിഭാഗത്തിന്റേയും സാരഥിയുമായ ഡോ.രാജീവകുമാറിനു നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ചടങ്ങില്‍ ജര്‍മ്മിനിയിലേയും, അമേരിക്കയിലേയും ,സാഹിത്യ സാംസ്ക്കാരിക പ്രമുഖര്‍ പങ്കെടുത്തു. മാര്‍ക്കോ പോളോ എന്ന ലോകയാത്രികനെക്കുറിച്ച് ് മലയാളത്തില്‍ ആദ്യമയി എഴുതപ്പെട്ട നോവല്‍. ഒരു സഞ്ചാരി മാത്രയിരുന്നില്ല കുബ്ലൈഖാന്റെ ഭരണോപദേഷ്ടവായിരന്നു മാര്‍ക്കോ. ഇടക്കാലം ചൈനയിലെ തന്നെ ഒരു പ്രവിശ്യയില്‍ സഥാനപതിയായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം ചരിത്രത്തോടൊപ്പം നടന്ന മാര്‍ക്കോ പോളോയുടെ അസാധാരണ ജീവിതമുഹൂര്‍ത്തങ്ങള്‍ ഭാവനാപൂര്‍വ്വം ചിത്രീകരിക്കുന്ന കൃതി