ജോണ്‍ മെക്കയ്‌നിന് ആറാം തവണയും ഉജ്വല വിജയം

10.28 AM 02-09-2016
unnamed (4)
പി. പി. ചെറിയാന്‍
അരിസോണ : റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവും അരിസോണയില്‍ നിന്നുളളള സെനറ്ററുമായ ജോണ്‍ മെക്കയ്‌നിന് ഓഗസ്റ്റ് 30ന് നടന്ന റിപ്പബ്ലിക്കന്‍ ്രൈപമറിയില്‍ ഉജ്വല വിജയം. 30 വര്‍ഷമായി അരിസോണയെ പ്രതിനിധീകരിച്ചു സെനറ്റില്‍ അംഗമാണ് ജോണ്‍ മെക്കയ്ന്‍.
സ്‌റ്റേറ്റ് സെനറ്ററായ കെല്ലി വാര്‍ഡിനെയാണ് (47) 80വയസുകാരനായ ജോണ്‍ മെക്കയ്ന്‍ പരാജയപ്പെടുത്തിയത്. 80 വയസുളള മെക്കയ്‌നിന് സെനറ്റില്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ല എന്ന കെല്ലിയുടെ പ്രചാരണത്തെ അട്ടിമറിച്ചാണ് അദ്ദേഹം ്രൈപമറിയില്‍ വിജയിച്ചത്.
പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ കെല്ലി വാര്‍ഡിനേക്കാള്‍ വളരെ മുന്നിലായിരുന്നു ജോണ്‍ മെക്കയ്ന്‍. 80 വയസ് തികയുന്നതിന് തലേ ദിവസം ലഭിച്ച വിജയം പിറന്നാള്‍ സമ്മാനമാണെന്നാണ് മെക്കയ്ന്‍ പ്രതികരിച്ചത്.
റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ നിശിത വിമര്‍ശനങ്ങള്‍ നടത്തിയ മെക്കയ്‌നിന് ട്രംപിന്റെ പൂര്‍ണ്ണ പിന്തുണ ലഭിച്ചിരുന്നില്ല. പ്രായം പരിഗണിച്ചു തിരഞ്ഞെടുപ്പില്‍ നിന്നും ഒഴിയണമെന്ന ആവശ്യം ജോണ്‍ മെക്കയ്ന്‍ നിരാകരിച്ചിരുന്നു. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അരിസോണായില്‍ നിന്നും മെക്കയ്ന്‍ യുഎസ് സെനറ്റില്‍ എത്തുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ നല്‍കുന്ന സൂചന.