ജോമോന്‍റെ സുവിശേഷങ്ങള്‍’ യൂട്യൂബ് കീഴടക്കുന്നു

13:55 pm 27/11/2016

images (1)
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ ടീസര്‍ പുറത്തിറങ്ങി. ടീസര്‍ പുറത്തിറങ്ങി അല്‍പ്പ സമയത്തിനുള്ളില്‍ യൂട്യൂബില്‍ ടീസര്‍ കണ്ടത് ലക്ഷകണക്കിന് ആളുകള്‍. ഇക്ബാല്‍ കുറ്റിപ്പുറം രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധനികനായ ഒരു വ്യവസായിയുടെ മകനായാണ് ദുല്‍ഖര്‍ എത്തുന്നത്. രസകരമായ ടീസറില്‍ താരം ദുല്‍ഖര്‍ തന്നെയാണ്.

മുകേഷാണ് ദുല്‍ഖറിന്റെ അച്ഛനായെത്തുന്നത്. ആദ്യമായാണ് ദുല്‍ഖര്‍ സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്. കാക്കമുട്ടെ ഫെയിം ഐശ്വര്യ, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്നസെന്‍റ്, വിനു മോഹന്‍, ഇര്‍ഷാദ്, മുത്തുമണി, എന്നിവരാണ് മറ്റു താരങ്ങള്‍. വിദ്യാ സാഗറാണ് സംഗീതം. ക്രിസ്മസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തും.