ജോയ് അലൂക്കാസ് ജ്യൂലറി സ്റ്റോറുകള്‍ അമേരിക്കയില്‍

11:38am 12/5/2016

Newsimg1_14207785
സ്വര്‍ണ്ണ-വജ്ര വ്യാപാര രംഗത്തെ രാജാക്കന്മാരായ ജോയ് അലൂക്കാസ് ഗ്രൂപ്പ് ന്യൂജേഴ്‌സി, ചിക്കാഗോ, ഹൂസ്റ്റണ്‍ എന്നീ സ്ഥലങ്ങളില്‍ ഷോറൂമുകള്‍ ജൂണ്‍ അവസാനവാരത്തില്‍ ആരംഭിക്കുന്നു. ഗോള്‍ഡ്, ഡയമണ്ട്, വാച്ചുകള്‍ എന്നിവയുള്‍പ്പെടുന്ന വിശാലമായ മൂന്നു ഷോറൂമുകളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്.

വിവിധ രാജ്യങ്ങളിലായി നൂറിലധികം ജൂവലറി ഷോറൂമുകളുള്ള ജോയ് അലൂക്കാസ് ഗ്രൂപ്പ് ഇപ്പോള്‍ മണി എക്‌സ്‌ചേഞ്ച്, ലക്ഷ്വറി എയര്‍ ചാര്‍ട്ടര്‍, ജോയ് സില്‍ക്‌സ്, മാളുകള്‍, അപ്പാര്‍ട്ട്‌മെന്റ്‌സ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ട്രൈസ്റ്റേറ്റ് എരിയയിലുള്ള എല്ലാവര്‍ക്കും വളരെ എളുപ്പം എത്തിച്ചേരാവുന്ന ന്യൂജേഴ്‌സിയിലെ എഡിസണിലും, മിഡ്‌വെസ്റ്റിലുള്ള ഇന്ത്യക്കാരുടെ ഹബ് ആയ ചിക്കാഗോയിലെ ഡവണ്‍ ഈവിലും സൗത്ത് ഏരിയയിലുള്ള ഏഷ്യന്‍ അമേരിക്കന്‍സിന് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഹഡ്‌സണിലെ ഹില്‍ക്രോഫ്റ്റിലുമാണ് ഷോറൂമുകള്‍ തുറക്കുന്നത്. മൂന്നു സ്റ്റോറുകളിലുമായി വിവിധ തസ്തികകളിലായി 45-ഓളം ജീവനക്കാരെ ആവശ്യമുണ്ട്. ജോയ് അലൂക്കാസ് ഗ്രൂപ്പില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെടുക: അനിയന്‍ ജോര്‍ജ് 908 337 1289, ഇമെയില്‍: aniyang@gmail.com