ജോയ് ആലൂക്കാസിന്റെ യു.എസ്.എയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍

12:44 PM 15/11/2016
Newsimg1_60467331
ഹില്‍ക്രോഫ്റ്റ്: ലോകത്തിന്റെ പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. നവംബര്‍ 19 ശനിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് സുഗര്‍ലാന്റ് മേയര്‍ ജോ സിമ്മര്‍മാന്‍ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യും.

ജോയ്ആ ലുക്കാസ് ഗ്രൂപ്പ് തങ്ങളുടെ ആഗോള സാന്നിധ്യം അറിയിക്കുന്ന പതിനൊന്നാമത്തെ രാജ്യമാണ് അമേരിക്ക. അമേരിക്കയിലെ ന്യൂജേഴ്‌സിയിലും ചിക്കാഗോയിലും പുതിയ ഷോറൂമുകള്‍ ഉടന്‍ തുറക്കുന്നുണ്ട്്.

ഏറ്റവും ലേറ്റസ്റ്റ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ആഭരണങ്ങള്‍ക്കൊ പ്പം ജോയ്ആലുക്കാസ് ജ്വല്ലറിയുടെ പ്രധാന ബ്രാന്റുകളായ വേദ, പ്രൈഡ് ഡയമണ്ട്്‌സ്, എലഗന്‍സ അണ്‍കട്ട് ഡയമണ്ട്‌സ്, മസാക്കി പേള്‍സ് കളക്ഷന്‍, ലില്‍ ജോയ് കിഡ്‌സ് ജ്വല്ലറി കളക്ഷന്‍, രത്‌ന പ്രെഷ്യസ് സ്റ്റോണ്‍ കളക്ഷന്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഷോറൂമില്‍ ലഭ്യമാകും.

കൂടാതെ വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്്. ഉദ്ഘാടന േത്താടനുബന്ധിച്ച് പര്‍ച്ചെയ്‌സുകള്‍ക്കൊ പ്പം വിവിധ സ്‌പെഷ്യല്‍ ഓഫറുകളും ജോയ് ആലുക്കാസ് ലഭ്യമാക്കുന്നുണ്ട്്. അമേരിക്കയില്‍ പുതിയൊരു ഷോറൂം തുറക്കുകയെന്നത് തന്റെ ആഗ്രഹങ്ങളിലൊന്നായിരുന്നുവെന്നും പരിശുദ്ധവും തനിമയുള്ളതുമായ സ്വര്‍ണ്ണം അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ നിറവേറ്റുന്നതെന്നും ജോയ് ആലുക്കാസ് ഗ്രൂ പ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ഉന്നത ഗുണനിലവാരമാര്‍ന്ന ആഭരണങ്ങളുടെ വൈവിധ്യ ശേഖരവും ലോകോത്തര ഷോപ്പിംഗ് സൗകര്യവുമാണ് ഈ ഷോറൂമിലും ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോക ത്തുടനീളം 120 ഓളം ഷോറൂമുകളാണ് ഇപ്പോള്‍ ജോയ് ആലുക്കാസിനുള്ളത്. വിശ്വസ്ത സേവന ത്തിലൂടെയും മികച്ചആഭരണ വിപണന ത്തിലൂടെയും ജനങ്ങളുടെ പ്രിയപ്പെട്ട ജ്വല്ലറിയെന്നസ്ഥാനംനേടിയെടുത്ത ഏക ജ്വല്ലറി ഗ്രൂപ്പാണ് ജോയ് ആലുക്കാസ്.