ജോര്‍ജിയയില്‍ ഇരട്ട കുട്ടികള്‍ കാറിലിരുന്ന് ചൂടേറ്റ് മരിച്ചു

12.47 AM 08-08-2016
unnamed (1)
പി. പി. ചെറിയാന്‍

കരോള്‍ട്ടന്‍ (ജോര്‍ജിയ): പതിനഞ്ച് മാസം പ്രായമുളള ഇരട്ട പെണ്‍കുട്ടികള്‍ നിസ്സാന്‍ എസ് യുവിയിലിരുന്ന് ചൂടേറ്റ് മരിച്ചതായി കരോള്‍ട്ടന്‍ പൊലീസ് അറിയിച്ചു.ടില്‍മാന്‍ ്രൈഡവിലുളള അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. വിവരം അറിഞ്ഞു പൊലീസ് സ്ഥലത്തെത്തുമ്പോള്‍ വാഹനത്തില്‍ നിന്നും അബോധാവസ്ഥയിലായ കുട്ടികളെ അയല്‍വാസികള്‍ പുറത്തെടുത്ത് ഐസ് പാക്കില്‍ വെയ്ക്കുന്നതാണ് കണ്ടത്. വെസ്‌റ്റേണ്‍ റീജിയണില്‍ വൈകിട്ട് 90 ഡിഗ്രിയില്‍ കൂടുതല്‍ ചൂടാണ് രേഖപ്പെടുത്തിയിരുന്നത്.ണ്ട

രണ്ട് കുട്ടികളേയും ഉടനെ കരോള്‍ട്ടന്‍ ടാനര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കുട്ടികളുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ മാതാവ് ഒരു കാറപകടത്തില്‍പ്പെട്ട് അറ്റ്‌ലാന്റായില്‍ ഗ്രാന്റി ആശുപത്രിയിലായിരുന്നു.

കാരള്‍ കൗണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പേര് വിവരം പുറത്തു വിട്ടിട്ടില്ല. സൂര്യതാപം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് അശ്രദ്ധമായി കാറില്‍ കഴിയേണ്ടി വന്ന കുഞ്ഞുങ്ങള്‍ ചൂടേറ്റ് മരണ മടയുന്ന സംഭവങ്ങള്‍ ഈയ്യിടെയായി പല ഭാഗത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 53 ശതമാനവും മാതാപിതാക്കളുടെ അശ്രദ്ധമൂലമാണെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

2016ല്‍ മാത്രം ഇതുവരെ 24 കുട്ടികളാണ് കാറില്‍ ചൂടേറ്റ് മരിച്ചിട്ടുളളത്. 1998 മുതല്‍ ഇതുവരെ 685 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.