ജോര്‍ജ്ജ്മത്തായി സി.­പി.എ (ഉ­പ­ദേ­ശി­യുടെ മകന്‍) ഐ.­പി.സി യുടെ ജന­റല്‍ കൗണ്‍സി­ലേക്ക് തിര­ഞ്ഞെ­ടു­ത്തു

08:51 pm 26/9/2016

രാജു തര­കന്‍
Newsimg1_74798064
ഡാളസ്: പ്രവാസി മല­യാളി പെന്തെ­ക്കോസ്ത് ജന­ങ്ങള്‍ക്ക് സുപ­രി­ചി­ത­നായ ജോര്‍ജ്ജ് മത്താ­യിയെ വീണ്ട ും ഐ.­പി.സി ജന­റല്‍ കൗണ്‍സി­ലേക്ക് തിര­ഞ്ഞെ­ടു­ത്തു. ഐ.­പി.സി മിഡ്‌വെസ്റ്റ് റീജി­യന്റെ വാര്‍ഷിക കണ്‍വന്‍ഷ­നോ­ട­നു­ബ­ന്ധിച്ച് നടന്ന ജന­റല്‍ബോഡി യോഗ­ത്തി­ലാണ് തിര­ഞ്ഞെ­ടുപ്പ് നട­ന്ന­ത്. ഇതിന് മുന്‍പ് ഒരു പ്രാവശ്യം കൗണ്‍സില്‍ മെമ്പ­റായി മിക­വുറ്റ പ്രവര്‍ത്ത­ന­ശൈലി പ്രക­ടി­പ്പിച്ച താന്‍ ജന­റല്‍കൗണ്‍സി­ലിന്റെ പ്രത്യേക ക്ഷണി­താ­വായും കൗണ്‍സി­ലില്‍ പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട ്.
ഹൂസ്റ്റണ്‍, ഒക്ക­ല­ഹോ­മ, ഓസ്റ്റിന്‍, സാന്‍­അ­ന്റോ­ണി­യോ തുട­ങ്ങിയ പട്ട­ണ­ങ്ങ­ളില്‍ നിന്നുള്ള സഭാ­ശു­ശ്രൂ­ഷ­ക­രു­ടേയും, സഭാ­പ്ര­തി­നി­ധി­ക­ളു­ടേയും സംയുക്ത സമി­തി­യില്‍ നിന്നാണ് പ്രതി­നി­ധിയെ തിര­ഞ്ഞെ­ടു­ത്ത­ത്.

ഇന്ത്യാ­പെ­ന്തെ­ക്കോസ്ത് ദൈവ­സ­ഭ­യുടെ കേന്ദ്ര­ഭ­ര­ണ­സ­മി­തി­ക്കു­വേണ്ട ി ഭര­ണ­ഘ­ടനാ നിര്‍മ്മാ­ണ­സ­മി­തി­യിലും താന്‍ പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട ്. ഐ.­പി.സി മിഡ്‌വെസ്റ്റ് റീജി­യ­നില്‍നിന്ന് ജന­റല്‍ കൗണ്‍സി­ലി­ലേക്ക് തിര­ഞ്ഞെ­ടു­ക്ക­പ്പെട്ട മറ്റ് രണ്ട ് പ്രതി­നി­ധി­ക­ളാണ് റീജി­യന്റെ പ്രസി­ഡന്റായി പ്രവര്‍ത്തി­ക്കുന്ന പാസ്റ്റര്‍ ഷാജി ഡാനി­യേല്‍ (ഹൂ­സ്റ്റണ്‍), ബ്രദര്‍ ഏബ്രഹാം പി. ഏബ്രഹാം (ഡാ­ള­സ്). മൂന്ന് വര്‍ഷ­ത്തേ­ക്കാണ് ഭര­ണ­സ­മി­തി­യുടെ കാലാ­വ­ധി.

സാമൂ­ഹിക പ്രതി­ബ­ദ്ധ­ത­യില്‍ക്കൂടി ഭാര­തീയ സുവി­ശേ­ഷീ­ക­ര­ണ­ത്തിനും അന്തര്‍ദേ­ശീയ സുവി­ശേ­ഷീ­ക­ര­ണ­ത്തിനും പര­മ­പ്രാ­ധാന്യം കൊടുത്ത് സഭ­കളെ ശക്തി­പ്പെ­ടു­ത്തു­ന്ന­തോടെപ്പം വിവിധ രാജ്യ­ങ്ങ­ളില്‍ പാര്‍ക്കുന്ന പ്രവാസി പെന്തെ­ക്കോസ്ത് സമൂ­ഹ­ത്തിന്റെ ആത്മീയ ഉന്ന­തി­യു­മാണ് കൗണ്‍സില്‍ അംഗ­ങ്ങ­ളുടെ ലക്ഷ്യം.

ഒരു പെന്തെ­ക്കോസ്ത് വിശ്വാസി നിര്‍മ്മാ­താ­വായ ആദ്യ പെന്തെ­ക്കോസ്ത് സിനി­മ­യായ “ഉപ­ദേ­ശി­യുടെ മകന്‍” എന്ന സിനി­മ­യി­ലൂടെ ഏറെ ശ്രദ്ധേ­യ­നാണ് ജോര്‍ജ്ജ് മത്താ­യി. അമേ­രി­ക്ക­യില്‍ പഠിച്ച് ജേര്‍ണ­ലി­സ­ത്തില്‍ ബിരുദം നേടിയ താന്‍ വിവിധ പെന്തെ­ക്കോസ്ത് സമ്മേ­ള­ന­ങ്ങ­ളുടെ നേതൃത്വ നിര­യില്‍ സേവനം നിര്‍വ്വ­ഹി­ച്ചി­ട്ടു­ണ്ട്.

ദീര്‍ഘ­വര്‍ഷം ഒക്ക­ല­ഹോമ പട്ട­ണ­ത്തില്‍ പാര്‍ത്ത് സുവി­ശേ­ഷീ­ക­രണ രംഗത്തും സാമൂഹ്യ തല­ങ്ങ­ളിലും വിവിധ നില­ക­ളില്‍ കര്‍മ്മ­നി­ര­ത­നാ­യി­രുന്ന താന്‍ ഇപ്പോള്‍ ഡാള­സില്‍ സ്ഥിര­വാസം ഉറ­പ്പിച്ച് ഐ.­പി.സി ഹെബ്രോന്‍ സഭ­യില്‍ സജീ­വാ­ഗ­മായി തുട­രു­ന്നു.