ജോര്‍ജ് കോശി (രഞ്ചി -69) ഷിക്കാഗോയില്‍ നിര്യാതനായി

09:50 am 19/8/2016

Newsimg1_94869673
ഷിക്കാഗോ: തിരുവല്ല, കാവുംഭാഗം, മണലില്‍ പരേതരായ എം.വി. കോശി – റെയ്ച്ചല്‍ ദമ്പതികളുടെ മകനും, ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന ഡോ. ജോര്‍ജ് കോശി (രഞ്ചി -69) നിര്യാതനായി. വെറ്ററിനറി ഡോക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന പരേതന്‍, നേരത്തെ കേരളാ ഗവണ്‍മെന്റില്‍ വെറ്ററിനറി ഡോക്ടറായിരുന്നു.

ഭാര്യ: ലിസ്സി കോശി – കൊഴുവള്ളൂര്‍ കളീക്കല്‍ ബംഗ്ലാവ് കുടുംബാംഗം (കൊച്ചിന്‍ കോളജ് കെമിസ്ട്രി ലക്ചറര്‍).

മക്കള്‍: ഡോ. റെയ്ച്ചല്‍ (റീബ- കാലിഫോര്‍ണിയ), റെനി (പ്രൊജക്ട് മാനേജര്‍, ഫീനിക്‌സ്), ഡോ. രൂബന്‍ (കാലിഫോര്‍ണിയ).

മരുമക്കള്‍: ഡോ. ഡൊണാള്‍ഡ് ഡോംഗ് (കാലിഫോര്‍ണിയ), ഡേവ് ബാംഗ്‌വി (ഇംപാക്ട് അക്കാഡമി, ഫീനിക്‌സ്), ഡോ. മരിയ തോട്ടുങ്കല്‍ കോശി (കാലിഫോര്‍ണയ).

സഹോദങ്ങള്‍: ഓമന വര്‍ഗീസ് (മലേഷ്യ), ഗ്രേസി ഏബ്രഹാം (തിരുവനന്തപുരം).

ഓഗസ്റ്റ് 21-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ 3 മണി മുതല്‍ 9 മണി വരേയും, ഓഗസ്റ്റ് 22-നു തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ 12 മണി വരേയും, ഇടവക ദേവാലയമായ എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ വച്ചു പൊതുദര്‍ശനവും, തുടര്‍ന്ന് നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കാരവും നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിസ്സി (847 337 3984 (സെല്‍), 847 676 3637 (ഹോം), ഫാ. മാത്യൂസ് (708 848 4120).